house

മണ്ണുത്തി: വഴുക്കുംപാറയിൽ അയൽവാസിയുടെ ആക്രമണത്തിൽ കുടുംബനാഥന് പരിക്ക്. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. വഴുക്കുംപാറ തോണിക്കലിൻ ഇല്ലിമൂട്ടിൽ ജോസിന്റെ (64) വീടിന് നേരെയാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. സംഭവത്തിൽ പീച്ചി പൊലീസ് അയൽവാസിയായ നിഖിൽ എന്നയാളുടെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.