കാട്ടാക്കട: കാട്ടാക്കട ചിൻമയ ഹയർസെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ് അംഗങ്ങൾ ലോക്ക് ഡൗൺ കാലത്തെ പരിശീലന പരിപാടിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച മാസ്ക്,ഹാൻഡ് വാഷ് എന്നിവ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ വിമുക്തി ലഹരി വിരുദ്ധചികിത്സാ കേന്ദ്രം നോഡൽ ഓഫീസർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു കൈമാറി.ചീഫ് മെഡിക്കൽ ഓഫീസർ ജി.ഗോകുൽ,ആർ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.