കയ്പമംഗലം: വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കമ്പനിക്കടവ് സ്വദേശി കിളിക്കോട്ട് വിപിൻ (34), ചാച്ചാമരം തൈക്കാട്ട് വീട്ടിൽ മഹേഷ് (37) എന്നിവരെയാണ് എസ്.ഐ സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിപിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ചാരായം ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച 10 ലിറ്റർ വാഷും, വാറ്റുവാൻ ഉപയോഗിച്ച കുക്കറും മറ്റു സാമഗ്രികളും കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐ റോയ്, എ.എസ്.ഐ സുരേന്ദ്രൻ, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി.ഒമാരായ പ്രജിത്ത്, വിപിൻദാസ്, പ്രവീൺ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.