ആലുവ: ആറുലിറ്റർ ചാരായവുമായി മൂന്ന് യുവാക്കൾ കാലടി പൊലീസിന്റെ പിടിയിലായി. മാണിക്കമംഗലം ചിറ്റേപാടം കോളനിയിൽ അമ്പാടൻ വീട്ടിൽ ബൈജു (42), കരോട്ടപ്പുറം വീട്ടിൽ ഷാജി (40), ഏത്താപ്പിളളി വീട്ടിൽ സുഭാഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിറ്റേപാടം കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കാലടി എസ്.എച്ച്. ഒ. ലത്തീഫാണ് പ്രതികളെ അറസ്റ്റുചെയ്തത്. ലിറ്ററിന് രണ്ടായിരം രൂപ നിരക്കിലായിരുന്നു വില്പന. ഇവരിൽ നിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തു.