exam-hall

തിരുവനന്തപുരം: ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്തും.

നിശ്ചയിച്ച ടൈംടേബിൾ പ്രകാരം പരീക്ഷ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്കൂളുകൾ തയ്യാറെടുപ്പുകൾ നടത്തണം. ഗതാഗതത്തിന് സ്‌കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗിക്കും. മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കും പരീക്ഷ.