തിരുവനന്തപുരം : കണ്ണമ്മൂല ടി.സി 13/2070 പനയറ വീട്ടിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ ആർ. അംബികാദേവി (82) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ പി (സി.പി.എം വഞ്ചിയൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി), സുനിൽ കുമാർ പി, പരേതനായ സുധീർ കുമാർ പി. മരുമക്കൾ: തുളസി ടി, നളിനി പി. സഞ്ചയനം: 24ന് രാവിലെ 8.30ന്.
പ്ളംബർ ഗോപി
കടയ്ക്കാവൂർ : കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ഉൗരാൻകുടി ക്ഷേത്ര റോഡിൽ മണ്ണാംതാഴത്തുവീട്ടിൽ പ്ളംബർ ഗോപി (70) നിര്യാതനായി. ഭാര്യ: പരേതയായ എൻ. നിർമ്മല. മക്കൾ: ജി. ഗോപകുമാർ (വെൽകെയർ ആശുപത്രി, കല്ലമ്പലം), ജി. കല. മരുമകൻ: ഗോപകുമാർ (കെ.എസ്.ആർ.ടി.സി, ചെക്കിംഗ് ഇൻസ്പെക്ടർ, കോട്ടയം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.