epose

തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണം കൃത്യമായി നി‌ർവഹിച്ച റേഷൻ വ്യാപാരികൾക്ക് ഇതുവരെ ഏപ്രിലിലെ കമ്മിഷൻ നൽകിയില്ലെന്ന് പരാതി.

ഓരോ മാസവും വിതരണം നടത്തിയ ഭക്ഷ്യധാന്യങ്ങളുടെ കമ്മിഷൻ അഞ്ചു ദിവസത്തിനകം നൽകണം എന്നാണ്‌ വ്യവസ്ഥ. ഈ സാഹചര്യത്തിൽ മേയ് മാസത്തെ ഭക്ഷ്യധാന്യങ്ങളുടെ പണം കമ്മിഷൻ ലഭിക്കുന്നതുവരെ ക്രെഡിറ്റായി അനുവദിക്കണമെന്നും വെള്ള, നീല കാർഡുകാർക്ക് സാധാരണ റേഷനുപുറമേ നൽകുന്ന 10 കിലോ സ്‌പെഷ്യൽ അരിയുടെ(15 രൂപ നിരക്കിൽ ) കമ്മിഷൻ കഴിച്ചു മാത്രം പണം അടയ്ക്കാൻ സൗകര്യം നൽകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.