തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് അപേക്ഷിച്ച് 24 മണിക്കൂറിനകം അനുവദിച്ച റേഷൻ കാർഡുകൾ സജീവമാക്കുന്ന (ആക്ടീവ്) നടപടികൾ 20നു പൂർത്തിയാക്കുമെന്നു സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇതിനുള്ള നിർദ്ദേശം നാഷനൽ ഇൻഫോർമാറ്റിക് സെന്ററിനു നൽകി. ലോക്ക് ഡൗൺ കാലത്ത് മേയ് ഒന്നു വരെ അനുവദിച്ച 16,938 കാർഡുകളാണു പ്രവർത്തനക്ഷമമാക്കുക.