ഒരു പ്രമുഖ നടനുമായി താൻ പ്രണയത്തിലാണെന്നും പുനർ വിവാഹത്തിനൊരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ നിഷേധിച്ച് തെന്നിന്ത്യൻ താരം അതിഥിറാവു ഹൈദരി.നടൻ സത്വദീപ്‌മിശ്രയെ തന്റെ ഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിച്ച അതിഥി റാവു വൈകാതെ വിവാഹമോചനം നേടിയിരുന്നു. മണിരത്നത്തിന്റെ പൊന്നിയിൽ ശെൽവത്തിൽ രാജ്ഞിയുടെ വേഷമവതരിപ്പിക്കുന്നുവെന്ന വാർത്തയും അതിഥി നിഷേധിച്ചു.''മണി സാർ ഏത് കഥാപാത്രമവതരിപ്പിക്കാൻ ക്ഷണിച്ചാലും ഞാനാ ക്ഷണം സ്വീകരിക്കും. പക്ഷേ അദ്ദേഹം പൊന്നിയിൻ ശെൽവത്തിലേക്ക് എന്നെ വിളിച്ചിട്ടില്ല." അതിഥി പറയുന്നു.