വിതുര: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്ക്കരിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി വിതുര സർവീസ് സഹകരണബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്‌ ഒരു കോടി മുപ്പത് ലക്ഷം രൂപ വായ്പ നൽകുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വി.വിജുമോഹൻ,വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി,സെക്രട്ടറി പി.സന്തോഷ്‌കുമാർ,സി.ഡി.എസ്. അദ്ധ്യക്ഷ രാധാമണി എന്നിവർ പങ്കെടുത്തു.