നെയ്യാറ്റിൻകര: ജില്ലയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും എക്സൈസ് ഫയർഫോഴ്സ് ജീവനക്കാർക്കും സഹായവുമായി എക്സ് എൻ.സി.സി കേഡറ്റുകൾ രംഗത്തെത്തി.ഇവർക്ക് മാസ്കും,സാനിടൈസറും കുടിവെള്ളവും വിതരണം ചെയ്തു.എക്സ് എൻ.സി.സി കേഡറ്റ് അസോസിയേഷൻന്റെ നേതൃത്വത്തിൽ 300 വോളണ്ടിയർമാർ അടങ്ങുന്ന ടീം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ സഹായിക്കുവാനും സന്നദ്ധരായെത്തി.എക്സ് എൻസിസി കേഡറ്റുകളയായ രാമേശ്വരം ഹരി,എസ്. അഖിൽ,രോഹിണി,അക്ഷയ് അനിൽ,ഗോകുൽ ജി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിച്ചിട്ടുള്ളത്.