നെടുമങ്ങാട്: അഡ്വ.വി.ജെ.തങ്കപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്ക് വിതരണം ചെയ്തു. പൊലീസ് അസോസിയേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്. എസ്.രതീഷിന് മാസ്ക് നൽകി ട്രസ്റ്റ് പ്രസിഡന്റ് വി.ടി.ഷാജൻ ഉദ്‌ഘാടനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് ഡി.ഇഗ്നേഷ്യസ്,ട്രഷറർ എ.എൻ.സജീർ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീക്കുട്ടൻ,അനുക്രിസ്റ്റഫർ,ട്രസ്റ്റ് അംഗങ്ങളായ പാലോട് എ.എസ്.ബിനു,ജയൻ തിരുമല എന്നിവർ പങ്കെടുത്തു.