നെടുമങ്ങാട് :ബി.ജെ.പി മഹിളാമോർച്ച നെടുമങ്ങാട് നിയോജമണ്ഡലം കമ്മിറ്റി നെടുമങ്ങാട് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ടോർച്ച് തെളിയിച്ച് പ്രതിഷേധിച്ചു.ഭാരതീയ ജനതാപാർട്ടി നെടുമങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യ മനോജ് ഉദ്ഘാടനം ചെയ്തു.മഹിളാമോർച്ച ജനറൽ സെക്രട്ടറി ശാലിനി സനിൽ,മണ്ഡലം കമ്മറ്റി അംഗം റീന സജി,ടൗൺ ഏര്യാ പ്രസിഡന്റ് സുമലത,ഏരിയാ കമ്മിറ്റി അംഗം ശാരി എന്നിവർ നേതൃത്വം നൽകി.