വട്ടിയൂർക്കാവ്: മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനവും ഡ്രൈവറും വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ നഗരത്തിൽ നിന്നു വട്ടിയൂർക്കാവ് മലമുകൾ ഭാഗത്ത് നിക്ഷേപിക്കാനെത്തിച്ച 12 ചാക്ക് മാലിന്യമാണ് പിടികൂടിയത്. കാറിന്റെ സീറ്റ് ഇളക്കി മാറ്റിയ ശേഷമാണ് മാലിന്യം ഒളിപ്പിച്ച് കടത്തിയത്. സി.ഐ എ.എസ്. ശാന്തകുമാർ, എസ്.ഐ സുവർണകുമാർ എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. മലമുകൾ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.