maveli

വക്കം: മാവേലി സ്റ്റോറിൽ സാധനം വാങ്ങാനെത്തുന്നവർ ലോക്ക് ഡൗൺ നിബന്ധനകൾ പാലിക്കുന്നില്ല. ഒന്നര മാസത്തിനു ശേഷം വക്കത്തെ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾ എത്തിയതോടെയാണ് ജനം കൂട്ടമായി എത്തിയത്. രാവിലെ എട്ടുമണിക്കു തന്നെ റേഷൻ കാർഡുമായി നിരവധി പേർ കടയ്ക്ക് മുന്നിലെത്തി. ഒമ്പതരയോടെ അത് ജനക്കൂട്ടമായി മാറി.

മാവേലി സ്റ്റോർ തുറന്നതോടെ തിക്കും തിരക്കുമായി. ഒടുവിൽ അത് കയ്യാങ്കളിയിൽ വരെ എത്തി. തുടർന്ന്

കടയ്ക്കാവൂരിൽ നിന്ന് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തലേ ദിവസം ടോക്കൺ കൊടുത്തവർക്ക് ആദ്യം സാധനം കൊടുക്കാൻ ധാരണയായെങ്കിലും ബാക്കിയുള്ളവർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കുട്ടികളുമായി എത്തിയവർ പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. ഒടുവിൽ ഒരുവിധത്തിലാണ് പൊലീസ് അവരെ പിരിച്ചുവിട്ടത്.