നെടുമങ്ങാട്: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന തരിശുഭൂമി കൃഷി ആനാട് പഞ്ചായത്തിലെ 25 ഹെക്ടറിൽ നടപ്പിലാക്കും. നെൽകൃഷി,ജനകീയ മത്സ്യകൃഷി,ചെറുധാന്യ കൃഷി,ചോളം,മരച്ചീനി,പച്ചക്കറി കൃഷി മുതലായവയാണ്‌ ഇവിടെ ഒരുക്കുന്നത്.കർഷകൻ പെരിങ്ങാവ് ജിനു പാട്ടത്തിനെടുത്ത രണ്ടര ഏക്കർ ഭൂമിയിൽ ആദ്യതൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു കൃഷിക്ക് തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും നേതൃത്വം നൽകി.കെ.രാജേന്ദ്രൻ നായർ,അക്ബർഷാൻ,പദ്മകുമാർ, സിന്ധു,പുത്തൻപാലം ഷഹീദ്, ഷജീർ, കൃഷി ഓഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റൻറുമാരായ ആനന്ദ്,ചിത്ര, മാതൃകാ കർഷകൻ പുഷ്കരപിള്ള തുടങ്ങിയവർ പങ്കെടുത്തു.