നെടുമങ്ങാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകസംഘം അരുവിക്കര മേഖല കമ്മിറ്റി അരുവിക്കര ഡാം സൈറ്റിന് സമീപത്തെ തരിശൂഭൂമിയിൽ ജൈവ പച്ചക്കറി,കിഴങ്ങുവർഗങ്ങൾ,വാഴ എന്നീ കൃഷികൾക്ക് തുടക്കം കുറിച്ചു.കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ നേന്ത്രവാഴതൈ നട്ടു ഉദ്‌ഘാടനം നിർവഹിച്ചു.നാട്ടുപച്ച സ്വയം സഹായ കർഷക ഗ്രൂപ്പാണ് കൃഷി നടത്തുന്നത്.കർഷകസംഘം മേഖല കമ്മിറ്റി സെക്രട്ടറി ഹരിലാൽ,പ്രസിഡന്റ് എ.എം. ഇല്യാസ്,രാജീവ് കൃഷ്ണൻ,വി. എസ്.സജീവ് കുമാർ,പി.പ്രശാന്ത്,സുനിൽകുമാർ കെ. എസ്,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.