കള്ളിക്കാട്: ലോക്ക് ഡൗൺ കാലയളവിൽ സി.പി.ഐ പാറശാല മണ്ഡലം കമ്മിറ്റി നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് കള്ളിക്കാട്ട് ജില്ലാ എക്സിക്യുട്ടീവ് അംഗം കള്ളിക്കാട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഗോപൻ,കെ.കൃഷ്ണപ്രശാന്ത്,എൽ.സാനുമതി,ബി.സുരേന്ദ്രനാഥ്,എസ്.ഷൈജു,എസ്.സുജിത്ത്,കെ.പി.പ്രദീപ്,എസ്.ലത എന്നിവർ സംസാരിച്ചു.വിളവെടുത്ത ചീര വിവിധ പ്രദേശങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.