നെടുമങ്ങാട്‌: കരകുളം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം കുടുംബശ്രീ സി.ഡി.എസ് വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനിലയുടെ അദ്ധ്യക്ഷതയിൽ സി.ദിവാകരൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. 2.73 കോടി രൂപയാണ് വായ്പ അനുവദിച്ചിട്ടുള്ളത്.ബ്ലോക്ക് മെമ്പർ സുരേഷ് കുമാർ,ബാങ്ക് പ്രസിഡന്റ് ശങ്കരൻ നായർ,സി.ഡി.എസ് ചെയർപേഴ്സൺ സുകുമാരി,പഞ്ചായത്ത് സെക്രട്ടറി ഷിബു പ്രണാബ്,വൈസ് ചെയർപേഴ്സൺ ഗീത തുടങ്ങിയവർ പങ്കെടുത്തു.