ആറ്റിങ്ങൽ:നിലവിലെ സാഹചര്യത്തിൽ അദ്ധ്യയന വർഷാരംഭം മുതൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുന്നതിനായി അഡ്വ.ബി.സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.ആറ്റിങ്ങൽ നഗരസഭ,വക്കം,ചെറുന്നിയൂർ,മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകളിലെ പ്രൈമറി സ്കൂൾ അദ്ധ്യാപകർ,​ പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ജവാദ് ,ആറ്റിങ്ങൽ എ.ഇ.ഒ. വിജയകുമാരൻ നമ്പൂതിരി, ബി.പി.ഒ പി.സജി എന്നിവർ സംസാരിച്ചു. കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ, കരവാരം എന്നീ പഞ്ചായത്തുകളിലെ പ്രൈമറി സ്ക്കൂൾ പ്രഥമാധ്യാപകരുടെയും, പി.ടി.എ പ്രതിനിധികളുടെയും യോഗം കിളിമാനൂർ ബി.ആർ.സിയിൽ നടന്നു.