മംഗലപുരം: കൊവിഡ് 19നെ ചെറുക്കുന്നതിന് വേണ്ടി മുരുക്കുംപുഴ ലയൺസ് ക്ലബും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും രണ്ടാംഘട്ട ഹോമിയോ പ്രിവന്റീവ് മെഡിസിൻ വിതരണം ചെയ്തു. പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷാനിബാ ബീഗത്തിനു പ്രിവന്റീവ് മെഡിസിൻ നൽകി മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് വിവിധ സഘടനകൾക്ക് നൽകിയ പ്രിവന്റീവ് മെഡിസിന്റെ വിതരണം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വേങ്ങോട് മധു, എ.ടി. കോവൂർ ലൈബ്രറി സെക്രട്ടറി അജയന് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം മംഗലപുരം ഷാഫി, ലയൺസ് ക്ലബ്‌ സെക്രട്ടറി ലയൺ അബ്ദുൽ വാഹിദ്, ലയൺ ഷാജിഖാൻ, അജിതാമോഹൻദാസ്, ജോർജ് ഫെർണാണ്ടസ്, അഖിലേഷ് എന്നിവർ പങ്കെടുത്തു.