ആര്യനാട്:ആദിവാസികൾക്കുനേരെ അക്രമവും കൊലപാതകവും വർദ്ധിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്.പറണ്ടോട്ട് രാജേന്ദ്രൻ കാണിയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.എ.ബാഹുലേയൻ, ദേശീയ കൗൺസിൽ അംഗം ഡോക്ടർ പി.പി.വാവ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ,സംസ്ഥാന കൗൺസിൽ അംഗം മാങ്കാട് സുകുമാരൻ,പട്ടികവർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എം.വി. രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ,പുതുകുളങ്ങര അനിൽ തുടങ്ങിയവർ ആര്യനാട് ജംഗ്ഷനിൽ ഏകദിന ഉപവാസം അനുഷ്ഠിച്ചു.മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ശ്രീകല ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗങ്ങൾ,വിവിധ മോർച്ച പ്രസിഡന്റുമാർ, വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ ഉപവാസത്തിൽ പങ്കെടുത്തു.സമപാനസമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു.