corona-virus

തിരുവനന്തപുരം:തലസ്ഥാനത്ത് ഇന്നലെ കൊവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തില്ല.കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മൂന്നുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളുമായി 13പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുതുതായി 497പേർ രോഗ നിരീക്ഷണത്തിലായപ്പോൾ 250പേർ നിരീക്ഷണ കാലാവധി പൂ‌ർത്തിയാക്കി. 22 പേരെ ഡിസ്ചാർജ് ചെയ്‌തു.മെഡിക്കൽ കോളേജിൽ 24പേരും ജനറൽ ആശുപത്രിയിൽ ആറു പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാലു പേരും എസ്.എ.ടിയിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ മൂന്നു പേരും ഉൾപ്പെടെ 43 പേർ ജില്ലയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകപ്പ് അറിയിച്ചു.70സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇന്നലെ ലഭിച്ച 64 ഫലങ്ങളും നെഗറ്റീവാണ്.

മാസ്ക് ധരിക്കാത്ത 240 പേർക്കെതിരെ കേസെടുത്തു

72 വാഹനങ്ങൾ പിടിച്ചെടുത്തു

വിലക്ക് ലംഘിച്ച 150 പേരെ അറസ്റ്റ് ചെയ്തു

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെ 137പേർ ജില്ലയിലെത്തി

തമിഴ്നാട്ടിൽ നിന്ന് 125പേർ

 കർണാടകയിൽ നിന്ന് 9പേർ

 മഹാരാഷ്ട്രയിൽ നിന്നു മൂന്നുപേർ

റെഡ് സോണിൽ നിന്നെത്തിയ 35പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി

ആകെ നിരീക്ഷണത്തിലുള്ളവർ-5914

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-5400പേർ

കെയർ സെന്ററുകളിൽ-471പേർ