malankara-dam

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അടിസ്ഥാനത്തിൽ ഡാമുകളിലെ ജലസംഭരണവും തുറന്നുവിടലും ക്രമീകരിക്കുന്നതിന് നദീതട അടിസ്ഥാനത്തിൽ നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പ്രളയം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡാമുകളിലെയും റെഗുലേറ്ററുകളിലെയും ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള അടിയന്തര പ്രവൃത്തികൾക്കായി ജലസേചന വകുപ്പിലെ എക്സിക്യുട്ടീവ് എൻജിനീയർമാർക്ക് 30 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു.