തിരുവനന്തപുരം:കൊവിഡ് 19 പ്രതിരോധത്തിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 23 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജി.പി.ഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇന്ദിര രവീന്ദ്രൻ, എം.ജി. രാഹുൽ, എസ്. മുരളി പ്രതാപ്, തമ്പാനൂർ മധു, കുര്യാത്തി മോഹനൻ,പി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു. നേമം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പാപ്പനംകോട് അജയൻ, കാലടി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. പേരൂർക്കട സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരൻ എം.എൽ.എയും കമലേശ്വരത്ത് അരുൺ.കെ.എസും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.