പാറശാല:കാരോട് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഏക്കർ കണക്കിന് തരിശ് ഭൂമിയിൽ കപ്പ കൃഷി ചെയ്തു.പാട്ടത്തിനെടുത്ത തരിശ് ഭൂമിയിൽ നടപ്പിലാക്കിയ കപ്പ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇ.ചന്ദ്രിക നിർവഹിച്ചു.സന്തോഷ്,എ.രവി, എൽ.മധു,മുടിപ്പുര സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.കുന്നിയോട് മണ്ണാംവിളയിലെ 43 സെന്റ് ഭൂമിയിൽ ഹരിത കേരള മിഷന്റെ കീഴിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.സുനിയും കപ്പ കൃഷിയുടെ ഉദ്ഘാടനം കെ.ജെയിംസം നിർവഹിച്ചു.പഴയ ഉച്ചക്കട കാരയ്ക്കാവിളയിൽ I.85 ഏക്കർ പാട്ട ഭൂമിയിലെ കപ്പ കൃഷി മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.അനിത ഉദ്ഘാടനം ചെയ്തു. എൽ.ശശികുമാർ,പി.ജി.സുരേഷ്,എൽ.മധു,മുടിപ്പുര സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.