തിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തിന്റെ നഷ്ടപരിഹാരം കിട്ടാൻ ഇനിയും 20,000 ത്തോളം പേർ ബാക്കിയുണ്ടെന്ന് റവന്യൂ അധികൃതർ ഇന്നലെ അവലോകന യോഗത്തിൽ അറിയിച്ചു. വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നവർക്കാണ് പതിനായിരം രൂപ നഷ്ടപരിഹാരം നൽകിയത്. 4000 പേർക്ക് ഉടൻ നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരം പൂർത്തിയാക്കാത്തതിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തി.