തിരുവനന്തപുരം: മാനവ സൗഹൃദം വിളംബരം ചെയ്യുന്ന ഖുർ ആൻ വചനങ്ങൾ വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരാണെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. 'ഖുർആൻ നന്മയുടെ വസന്തം' എന്ന തലക്കെട്ടിൽ മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കുചിത ചിന്താഗതികളിൽ നിന്ന് മനസിനെ ശുദ്ധീകരിച്ച് ദൈവത്തിലേക്ക് മടങ്ങാനുള്ള മാസമാണ് റംസാനെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മാള എ.എ. അഷ്റഫ്, എ.എം. ഹാരിസ്, മുഹമ്മദ് ബഷീർ ബാബു, ബഷീർ തേനം മാക്കൽ, ടി.കെ. അബ്ദുൽ അസീസ്, എം. ഹബീബുറഹ്മാൻ, ബാലരാമപുരം അബൂബക്കർ എന്നിവർ പങ്കെടുത്തു.