നെയ്യാറ്റിൻകര : ജൂൺ ഒന്നാം തീയതി ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആയി തുടങ്ങാൻ ബുദ്ധിമുട്ടുള്ളവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ . എന്നാൽ ഈ സൗകര്യം ലഭ്യമല്ലാത്തവരെ അടുത്തുള്ള വായനശാലകളിലോ സ്കൂളുകളിലോ എത്തിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാഹചര്യമില്ലാത്തവരുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികളുമായി ബന്ധപ്പെടണമെന്ന് കെ.ആൻസലൻ എം.എൽ.എ അഭ്യർത്ഥിച്ചു.നെയ്യാറ്റിൻകര നഗരസഭ 94950 73938,അതിയന്നൂർ പഞ്ചായത്ത് 94960 40640,കാരോട് പഞ്ചായത്ത് 94960 40614,ചെങ്കൽ പഞ്ചായത്ത് 94960 40618,തിരുപുറം പഞ്ചായത്ത് 94960 40620,കുളത്തൂർ പഞ്ചായത്ത് 94960 40616 -എന്നിങ്ങനെയാണ് ഫോൺ നമ്പരുകൾ.