പാറശാല:ഭിന്നശേഷി കുട്ടികൾക്ക് മാസ്കും മറ്റ് സഹായങ്ങളുമായി കൃപാ ഗേസ്പൽ ടീം.ടീം അംഗങ്ങൾ നിർമ്മിച്ച ആയിരത്തോളം മാസ്കുകൾ സമഗ്ര ശിക്ഷ കേരളയുടെ പാറശാല ബി.ആർ.സിയിലെത്തിച്ച് കൈമാറി.ബി.ആർ.സി പരിശീലകരായ എസ്. അജികുമാർ,എ.എസ്. മൻസൂർ എന്നിവർ ചേർന്ന് കൃപാ ഗോസ്പൽ ടീം പ്രസിഡന്റ് ഇവാഞ്ചലിസ്റ്റ് ജോണിയിൽ നിന്ന് മാസ്കുകൾ ഏറ്റുവാങ്ങി.ഇവാഞ്ചലിസ്റ്റ് രാജേഷ്, ആർ.എസ്.അനൂപ്, കേരള റിസോഴ്സ് ടീചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.സിന്ധു എന്നിവർ പങ്കെടുത്തു.