k

കൊല്ലം: ചവറ പന്മനയിലെ വീട്ടിൽ നിന്ന് ചാരായം നിർമ്മിക്കാൻ സൂക്ഷിച്ചിരുന്ന 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലക വൃന്ദാവനം വീടിന്റെ ഉടമ രാജീവനെ (51) അറസ്റ്റു ചെയ്തു. ചവറ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.