sslc

തിരുവനന്തപുരം: 26 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി,​ ഹയർസെക്കൻഡറി,​ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിനായി 21ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റ‍ൽ,​ പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ,​ സ്പോർട്സ് ഹോസ്റ്റ‍ൽ,​ ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന വിദ്യാർത്ഥികൾക്കും ദൂരസ്ഥലങ്ങളിൽ പെട്ടുപോയ വിദ്യാർത്ഥികൾക്കുമാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ല.

http://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 23ന് പുതിയ പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.