university-of-kerala-logo
UNIVERSITY OF KERALA LOGO

തിരുവനന്തപുരം: കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കാൻ കേരള സർവകലാശാല നടപടി തുടങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സബ്‌സെന്ററുകൾ അനുവദിച്ചിരുന്നെങ്കിലും ഇവ അപര്യാപ്തമാണെന്ന് പരാതി ഉയർന്നതോടെയാണ് കൂടുതൽ സെന്ററുകൾ ക്രമീകരിക്കുന്നത്. 26 മുതൽ പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. പരീക്ഷാ തീയതി തീരുമാനിക്കാൻ ഇന്ന് പരീക്ഷാ ഉപസമിതി യോഗം ചേരുന്നുണ്ട്. കേരളയിൽ അവസാന സെമസ്​റ്ററിലെ ഒരു പരീക്ഷയും നടത്തിയിട്ടില്ല.