bjp

തിരുവനന്തപുരം: യുവമോർച്ചയുടെ ആരോഗ്യ സേതു മെഗാ കാമ്പെയിന് തുടക്കമായി. അഞ്ച് ദിവസം കൊണ്ട് പത്തുലക്ഷം ആളുകളെ പങ്കാളികളാക്കുന്ന കാമ്പെയിനിന്റെ ജില്ലാ തല ഉദ്ഘാടനം ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്‌തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നിർവഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ. അനുരാജ്, ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജനറൽ സെക്രട്ടറി നന്ദു. എസ് നായർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സതീഷ് പൂങ്കുളം എന്നിവർ പങ്കെടുത്തു.