വിഴിഞ്ഞം:തൊഴിൽ സമയം 12 മണിക്കൂർ ആക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരായും പെട്രോൾ ഉത്പന്നങ്ങളുടെ വിലവർദ്ധനയ്ക്കെതിരെയും എൻ.സി.പിയുടെ ട്രേഡ് യൂണിയനായ എൻ.എൽ.സി വിഴിഞ്ഞം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി.എൻ.സി.പി ജില്ലാ സെക്രട്ടറി കാരയ്ക്കാമണ്ഡപം രവി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ആവാടുതുറ ശശി, കോവളം ബ്ലോക്ക് പ്രസിഡന്റ് ലോയിഡ്, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.