തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്തുവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് മേയ് 21 വരെ ലഭിക്കും. അതിനുസാധിക്കാത്തവർക്ക് സപ്ലൈകോ വിപണനശാലകൾ വഴി മേയ് 25ന് ശേഷം വാങ്ങാം. സ്വന്തം റേഷൻ കട സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പുറത്ത് ലോക്ക് ഡൗൺ കാരണം താമസിക്കുന്നവർക്ക് സത്യവാങ്മൂലം ഹാജരാക്കി അടുത്തുള്ള കടയിൽ നിന്ന് 21 വരെ കിറ്റ് വാങ്ങാം. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം 17000 കുടുംബങ്ങൾക്ക് കാർഡ് നൽകി. റേഷനും പലവ്യഞ്ജന കിറ്റും 21മുതൽ അവർക്കും ലഭ്യമാക്കുമെന്നും മന്ത്രി പി. തിലോത്തമൻ അറിയിച്ചു.