arrest

ചാവക്കാട്: ഹയാത്ത് ആശുപത്രിയിൽ നഴ്‌സിംഗ് റൂമിൽ നിന്നും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട സീതത്തോട് കാരക്കൽ വീട്ടിലെ സുന്ദരസ്വാമിയുടെ മകൻ സുരേഷിനെയാണ്(42 ) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്‌.ഐ: കെ.പി. ആനന്ദ്, എസ്.സി.പി.ഒ: സുധാകരൻ, സി.പി.ഒ: ഷിജിൻനാഥ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തെളിവെടുപ്പ് നടത്തിയതിന് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.