vivaham

കഴക്കൂട്ടം: പ്രവാസിയായ ചന്തവിള ആമ്പല്ലൂർ സ്വദേശി എം.ഐ. ഷാനവാസിന്റെ കാരുണ്യത്തിൽ നിർദ്ധനരായ എട്ടു പെൺകുട്ടികളുടെ വിവാഹം ചന്തവിള ആമ്പല്ലൂർ പള്ളിയങ്കണത്തിൽ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എം.പി, കെ.എസ്. ശബരീനാഥൻ എം.എൽ.എ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. മാർച്ച് 28ന് നടക്കാനിരുന്ന സമൂഹ വിവാഹം കൊവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവച്ചത്. അബുദാബിയിലെ ലൈലാക് ഗ്രൂപ്പ് എം.ഡിയാണ് ഷാനവാസ്. കഠിനംകുളം, പുതുകുറിച്ചി, മാടൻവിള, കവലയൂർ, കുറ്റിച്ചൽ, ആര്യനാട്, ആമ്പല്ലൂർ, ചന്തവിള എന്നിവിടങ്ങളിലെ യുവതികളുടെ വിവാഹമാണ് നടന്നത്. അഞ്ചുപവൻ ആഭരണവും വിവാഹ വസ്ത്രവും ഒരു ലക്ഷം രൂപയുമാണ് ഓരോരുത്തർക്കും വിവാഹ സമ്മാനമായി നൽകിയത്.