de

മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പ്രവാസികൾ മരി​ച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറി​യി​ച്ചത്. 34ഉം 57ഉം വയസുള്ളവരാണ് മരിച്ചത്. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. എട്ട് ഒമാൻ സ്വദേശികളും രണ്ട് മലയാളികളുൾപ്പെടെ 19 വിദേശികളാണ് ഒമാനി​ൽ കൊവി​ഡ് ബാധി​ച്ച് മരി​ച്ചത്. 292 പേർക്കാണ് ഒമാനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 119 പേർ സ്വദേശികളും 173 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5671 ആയി​.