kuwait

കുവൈറ്റ്: സ്വകാര്യ മേഖലയിലേക്ക് കുവൈറ്റികളെ പ്രേരിപ്പിക്കാനായി സ്വദേശികൾക്ക് അലവൻസ് ഇരട്ടിയാക്കി.
സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈറ്റികൾ താത്പര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻ പവർ അതോറിട്ടി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും അതിന് തയാറാവുന്നില്ല.


സെക്കൻഡറി, ഇന്റർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 161 ദിനാറും ലോവർ സർട്ടിഫിക്കറ്റുള്ളവർക്ക് 161 ദിനാറുമാണ് നൽകിവരുന്നത്. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെ സർക്കാർ നൽകിവരുന്ന അലവൻസാണിത്.

എന്നിട്ടും താത്പര്യം കാണിക്കാത്ത പശ്ചാത്തലത്തിലാണ് ഇരട്ടിയാക്കാൻ തീരുമാനിച്ചത്. സ്വകാര്യമേഖലയിൽ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറച്ചാൽ കുറവ് വരുന്ന തുക സർക്കാർ നൽകും.