punishment-

സൗദി: സൗദി അറേബ്യയിൽ കുറ്റവാളികൾക്ക് ഇനി ചാട്ടവാറടിയില്ല പകരം ജയിൽ ശിക്ഷയും പിഴയുമാണ്. ചാട്ടവാറടി നിറുത്തിക്കൊണ്ട് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ‌തീരുമാനം രാജ്യത്തെ എല്ലാ കോടതികളിലേക്കും സൗദി നീതിന്യായ മന്ത്രാലയം സർക്കുലർ വഴി അയച്ചു.

ഓരോ കേസുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങൾ എടുക്കുമെന്നും നീതിന്യായ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. നീതിന്യായ മന്ത്രാലയ തീരുമാനത്തെ രാജ്യത്തെ മനുഷ്യാവകാശ കമ്മിഷൻ സ്വാഗതം ചെയ്തു. ചാട്ടവാറടി ശിക്ഷിക്കപ്പെട്ടവർക്ക് ഇപ്പോൾ പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുമെന്ന് ഈ തീരുമാനം ഉറപ്പാക്കുന്നുവെന്നും ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്‌കരണത്തിന്റെ വിപുലീകരണമാണിതെന്നും സൗദി ഹ്യുമൻ റൈറ്റ്സ് കമ്മീഷൻ പ്രസിഡന്റ് അവാദ് അൽ അവാദ് പറഞ്ഞു.