pic

കോഴിക്കോട്: താമരശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആറ് ജീവനക്കാര്‍ കൊവിഡ് നിരീക്ഷണത്തില്‍. ആശുപത്രിയിലെ കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. മെയ് അഞ്ചിന് കേരളത്തില്‍ നിന്നും തിരികെ പോയ ഡോക്ടര്‍ അവിടെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മെയ് അഞ്ചുമുതല്‍ റൂം ക്വാറന്‍റൈനില്‍ ആയിരുന്നുവെന്നും കര്‍ണാടകയില്‍ ഇതുവരെ ആരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. താമരശേരിയിലെ ആശുപത്രിയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് ഡോക്ടറുടെ നിഗമനം. ആശുപത്രി ജീവനക്കാരിലാരോ വൈറസ് വാഹകരെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറെ കർണാടകയിലേക്ക് കൊണ്ടുപോയ ഡ്രൈവറുടെ സാമ്പിളുകൾ പരിശോധിക്കും.