covid

ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുന്ന തമിഴ്നാടിന് പുതിയ ഭീഷണിയായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരും. ഇവരിൽ വ്യാപകമായാണ് രോഗം കണ്ടെത്തുന്നത്. തിങ്കളാഴ്ച ദുബായിൽ നിന്നെത്തിയ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ വിദേശത്തുനിന്ന് എത്തിയ 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബയിൽ നിന്നെത്തിയ രോഗികളുടെ എണ്ണം നൂറിനടുത്തായി.

സംസ്ഥാനത്ത് ചെന്നൈയിലും പരിസര ജില്ലകളിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 688 പേരിൽ 552 പേർ ചെന്നൈ നഗരത്തിൽനിന്നുള്ളവരാണ്. തൊട്ടടുത്തുള്ള ചെങ്കൽപേട്ട് ജില്ലയിൽ 22 പേർക്കാണ് രോഗം കണ്ടെത്തിയത്. ചെന്നൈ നഗരത്തിൽ 7622 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. നിലവിൽ 5691 പേർ ചികിത്സയിലുണ്ട്.