സാന്റിയാഗോ: വേഗതയേറിയതും ചെലവുകുറഞ്ഞതുമായ കൊവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചതായി അർജന്റീനയിലെ ശാസ്ത്രജ്ഞർ. 'നിയോകിറ്റ്-കോവിഡ്- 19' എന്ന് വിളിക്കുന്ന പുതിയ പരിശോധനാ സംവിധാനം വഴി രണ്ട് മണിക്കൂറിനുള്ളിൽ വൈറസിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
ലളിതവും, വിലകുറഞ്ഞതും, എളുപ്പത്തിൽ ലഭ്യമായതുമായ ഒരു സാങ്കേതികത വിദ്യയാണ് തങ്ങൾ കണ്ടെത്തിയതെന്ന് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞൻ സാന്റിയാഗോ വെർബജ് പറഞ്ഞു.കിറ്റിന്റെ കാര്യത്തിൽ മറ്റ് രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റ് രാജ്യങ്ങൾക്കും കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്നാണ് അർജന്റീന പറയുന്നത്.