ദുബായ്: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ സൗദിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ (2563). ഇന്നലെ ഒമ്പത് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി. കുവൈറ്റിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഒമാനിൽ രണ്ട് മരണവും.
ഖത്തറിൽ 1600 പുതിയ രോഗികളുണ്ടായപ്പോൾ കുവൈറ്റിൽ പുതിയ രോഗികൾ 1000 മുകളിലാണ്. യു.എ.ഇയിൽ 873, ഒമാനിൽ 892, ബഹ്റൈൻ 190 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്. കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണവും ഗൾഫിൽ കൂടുന്നുണ്ട്.
ഗൾഫിൽ കൊവിഡ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആറായിരത്തിലധികം പേർക്ക് ഇന്നലെരോഗം സ്ഥിരീകരിച്ചു. 17 പേരാണ് ഇന്നലെ മരിച്ചത്. ഗൾഫിൽ മരിച്ചവർ 731 ആയി.