തിരുവനന്തപുരം: കൊവിഡ് നിരീക്ഷകരുടെ എണ്ണം തിരുവനന്തപുരം ജില്ലയിൽ കൂടുകയാണ്. ജില്ലയിൽ 5,914പേരാണ് നിരീക്ഷണത്തിലുള്ളത്, ഇന്നലെ പുതുതായി 497 പേർകൂടി രോഗനിരീക്ഷണത്തിലായി, ഇതിൽ 5,400 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു, 250 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 4 പേരും എസ്.എ.ടി ആശുപത്രിയിൽ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 3 പേരും ഉൾപ്പെടെ 43 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 70 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നലെ 64 പരിശോധനാഫലങ്ങൾ നെഗറ്റീവായി.
കൊവിഡ് കെയർ സെന്ററുകളിൽ 471 പേർ നിരീക്ഷണത്തിലുണ്ട് .
കെയർ സെന്ററുകളും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും ഇങ്ങനെ: മാർ ഇവാനിയോസ് 148, ചൈത്രം 25, കെ.എസ്.ഇ.ബി.ഐ.ബി 13, എൽ.എൻ.സി.പി.ഇ 41, ഐ.എം.ജി ട്രെയിനിംഗ് സെന്റർ 92, ഹോട്ടൽ ഹിൽട്ടൺ 3, ഹോട്ടൽ മസ്‌ക്കറ്റ് 5, വിദ്യ എൻജിനീയറിംഗ് കോളേജ് 4, പങ്കജകസ്തൂരി 14, വി.കെ.സി.ഇ.ടി- 11, മാലിക് ഹോസ്പിറ്റൽ- 8, ഹീര- 17, ബി.എസ്.എൻ.എൽ- 25, എൽ.എം.എസ്- 19, യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ- 21, ജൂബിലി അനിമേഷൻ- 15, ഐ.സി.എം പൂജപ്പുര- 10.