bevco-

തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള ആപ്പിന് പേരായി. ‘ബെവ് ക്യൂ'എന്നാണ് പേര്. അനുമതി ലഭിച്ചാലുടൻ പ്ലേ, ആപ് സ്റ്റോറുകളിൽ ലഭ്യമാവും. ജി.പി.എസ് സംവിധാനത്തോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആപ്പിന്റെ ഗൂഗിൾ സുരക്ഷാ അനുമതി ഇന്നു ലഭിച്ചേക്കും.

പ്ലേ സ്റ്റോറിലും ആപ്സ്റ്റോറ്റിലും അപ്‌ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായാണ് ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതിനാൽ മദ്യവില്പനശാലകൾ ശനിയാഴ്ചയോടെ തുറക്കും. ശനിയാഴ്ച മദ്യവില്പനശാലകൾ ശനിയാഴ്ച തുറക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗൂഗിൾ ക്ലിയറൻസ് വൈകുകയോ പരീക്ഷണത്തിൽ പരാജയപ്പെടുകയോ ചെയ്താൽ മദ്യക്കടകൾ തുറക്കുന്നത് ഇനിയും വൈകിയേക്കും.

തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിയ്ക്കായി അധികൃതർ ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്ന് അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും. ഒരാൾക്ക് പത്തുദിവസം കൊണ്ട് മൂന്നുലിറ്റർ വരെ മദ്യം വാങ്ങാം. ബാറുകളിൽ നിന്നും ബവ് കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഈ ടോക്കൺ ഉപയോഗിക്കാം.