തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യബസുകളും സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതെന്നാണ് മന്ത്രി പറഞ്ഞത്.ബസുകൾ കേടുപാടുകൾ തീർത്ത് നിരത്തിലിറങ്ങാൻ സാവകാശം നൽകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിച്ചെങ്കിലും സർവീസിനില്ലെന്നാണ് ഭൂരിപക്ഷം സ്വകാര്യ ബസുടമകളുടെയും നിലപാട്.നഷ്ടം നികത്താൻ നിരക്ക് വർദ്ധന പ്രാപ്തമല്ലെന്നും ബസുകൾ ഓടിക്കാനില്ലെന്നും ഒരു വിഭാഗം ബസുടമകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,000 സ്വകാര്യബസുകളാണ് സർവീസ് നടത്തുന്നത്. അതേസമയം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നു എന്നാണ് റിപ്പോർട്ട്.