വർക്കല:പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് അടിയറ വയ്ക്കുന്ന കേന്ദ്രനയത്തിനെതിരെ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വർക്കല റെയിൽവെസ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു.അസി.സെക്രട്ടറി വി.മണിലാൽ അദ്ധ്യക്ഷത വഹിച്ചു.സി.വിനോദ്,ഷിജിമോൾ എന്നിവർ സംസാരിച്ചു.