വിതുര:സി.പി.എം വിതുര ഏരിയ കമ്മിറ്റിയുടെയും തോട്ടം തൊഴിലാളി സി.ഐ.ടി.യു യൂണിയന്റെയും നേതൃത്വത്തിൽ ബോണക്കാട് എസ്റ്റേറ്റിലെ ഇരുനൂറോളം തൊഴിലാളികൾക്ക് അരി,പലവ്യഞനങ്ങൾ,പച്ചക്കറികൾ,​ഉച്ചഭക്ഷണം,​മാസ്കുകൾ എന്നിവ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു വിതരണോദ്ഘാടനം നിർവഹിച്ചു.സി.പി.എം വിതുര ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി,ഏരിയ കമ്മിറ്റി അംഗം കെ.വിനീഷ്‌കുമാർ,​ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ,​വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ജില്ലാ പഞ്ചായത്ത്‌ അംഗം ആര്യനാട് വി.വിജുമോഹൻ, സി.ഐ.ടി.യു നേതാവ് എ. മാഹീൻ, ബോണക്കാട് വാർഡ് മെമ്പർ സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.